ADVERTISEMENT

ദുബായ്∙ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളിക്ക് മഹ്‌സൂസ് പ്രതിവാര ഗ്യാരൻ്റീഡ് മില്യണയർ നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ(10 ലക്ഷം ദിർഹം). തൃശൂർ പാവറട്ടി സ്വദേശിയായ പ്രദീപ് പാമ്പിങ്ങൽ സത്യദേവനാണ് സമ്മാനം ലഭിച്ചത്. തന്റെ സഹപ്രവർത്തകരായ ആറു മലയാളികളുമായി അദ്ദേഹം പണം പങ്കിടും.

Also read: കണ്ണൂരിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവീസ് : യുഎഇയുടെ ആവശ്യം നിരസിച്ച് ഇന്ത്യ

mahzooz-millionaire-pradeep-2

കഴിഞ്ഞ 15 വർഷമായി സൗദിയിൽ പ്രവാസിയായ പ്രദീപ് സൗദി–കുവൈത്ത് അതിർത്തിപ്രദേശമായ കഫ്ജിയിലെ സ്വകാര്യ കെട്ടിട നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ദുബായിലുള്ള ഒരു സുഹൃത്താണ് നാലു വർഷം മുൻപ് മഹ്സൂസിനെക്കുറിച്ച് ആദ്യമായി അറിയിച്ചത്.  അതിനു ശേഷം ഏറെ കാലം കഴിഞ്ഞ് ഈ മാസം നാലിനാണ് ആദ്യമായി ഭാഗ്യ പരീക്ഷണം നടത്തിയത്. അതിനു ശേഷം ഇതു നാലാമത്തെ തവണയാണ് ടിക്കറ്റെടുക്കുന്നത്. മലയാളികളായ ആറു സഹപ്രവർത്തകരെയും ഒപ്പം കൂട്ടി. തുക തുല്യമായി പങ്കിടാനാണു തീരുമാനം. നാട്ടിലെ എല്ലാ സന്തോഷങ്ങളും ത്യജിച്ച് കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കാനായി പ്രവാസ ലോകത്ത് എത്തിയ നമ്മൾ എപ്പോഴും വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് പ്രദീപ് പറയുന്നു.

 

mahzooz-millionaire-pradeep-3

ഭാഗ്യ പരീക്ഷണം നടത്താതെ നമുക്ക് ഒന്നും നേടാനാവില്ല. എനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നാട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. അതിന് വേണ്ടി ബാങ്ക് വായ്പയെടുക്കാനുള്ള ശ്രമം നടക്കാത്തതിന്റെ പ്രയാസത്തിലായിരുന്നു. വീട് ഇനി എളുപ്പത്തിൽ സ്വന്തമാക്കാനാകും. കൂടാതെ, 21 കാരിയായ മകളുടെ വിദ്യഭ്യാസത്തിനും പണം ചെലവഴിക്കും. ഇതു ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. അതുകൊണ്ട് തന്നെ ബാക്കി പണം വിവേകത്തോടെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു.

 

എന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും കുടുംബത്തിനായി സ്വപ്ന ഭവനം സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു മഹ്‌സൂസിനു നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. സാഹിത്യ പ്രേമി കൂടിയായ പ്രദീപ് സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാസികകളിലും എഴുതാറുണ്ട്. 

 

മഹ്സൂസിന്റെ 120–ാമത്തെ നറുക്കെടുപ്പാണ് ഈ മാസം 18ന് നടന്നത്. ഗ്യാരന്റീഡ് മില്ല്യനയറെ തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തേതും. ആദ്യ ഗ്യാരന്റീഡ് നറുക്കെടുപ്പിലും മലയാളിക്കു തന്നെയായിരുന്നു സമ്മാനം. പുതിയ ഗെയിം ഘടന മൂന്നാഴ്ച മുൻപാണ് പ്രാബല്യത്തിൽ വന്നത്. ഇതുപ്രകാരം എല്ലാ ആഴ്ചയും ഒരു കോടീശ്വരനെ ഉറപ്പാക്കുന്നു.  35 ദിർഹമിന് ഒരു കുപ്പി കുടിവെള്ളം വാങ്ങിക്കുന്നവർക്ക് നറുക്കെടുപ്പിൽ പ്രവേശിക്കാം. ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പുതിയ സമ്മാനമായ 2 കോടി ദിർഹം നേടാനുള്ള അവസരവും പുതിയ പ്രതിവാര റാഫിൾ നറുക്കെടുപ്പിലുണ്ട്. അതേസമയം, 120–ാമത്തെ നറുക്കെടുപ്പിൽ അഞ്ച് നമ്പരുകൾ കൃത്യമായി പ്രവചിച്ച  27 പേർ  2 ലക്ഷം ദിർഹം തുല്യമായി പങ്കിട്ടു. മൂന്ന് നമ്പർ ശരിയായ 1,392 പേർക്ക്  250 വീതവും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com