ദോഹ∙ ഇഫ്താർ കൂടാരങ്ങൾ വീണ്ടും സജീവമായതിന്റെ ആഹ്ലാദത്തിലാണ് ജനങ്ങൾ. കോവിഡ് നഷ്ടമാക്കിയ 3 വർഷങ്ങൾക്ക് ശേഷമാണ് സമത്വത്തിന്റെയും സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും പ്രഭ ചൊരിഞ്ഞ് വീണ്ടും ഇഫ്താർ കൂടാരങ്ങൾ ഉയർന്നത്.
Read also : റമസാൻ ചൈതന്യം നിറഞ്ഞ് രാജ്യം
നൂറ് പേർ മുതൽ ആയിരത്തിലധികം പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന കൂടാരങ്ങളാണ് ഓരോന്നും. ഖത്തർ ചാരിറ്റിയുടെയും ഔഖാഫ് മന്ത്രാലയത്തിന്റെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ കൂടാരങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് വേണ്ടിയാണ് ഭൂരിഭാഗം ഇഫ്താർ കൂടാരങ്ങളും. ഔഖാഫിന്റെ 10 കൂടാരങ്ങളിൽ പ്രതിദിനം 10,000 പേർക്ക് നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങളാണുള്ളത്.
ആയിരക്കണക്കിന് ജനങ്ങൾക്ക് ഒരുമിച്ച് ചേരാനും ഭക്ഷണം കഴിക്കാനുമുള്ള അന്തരീക്ഷം. നാടും വീടും വിട്ട് അകലെ ജീവിക്കുമ്പോൾ നഷ്ടമാകുന്ന കൂടിച്ചേരലുകളാണ് ഒന്നിച്ചിരുന്നുള്ള നോമ്പുതുറയിലൂടെ ലഭിക്കുന്നത്.
വ്യത്യസ്ത രാജ്യക്കാരും വ്യത്യസ്ത സംസ്‌കാരത്തിൽ നിന്നുള്ളവരും ഒരുമിക്കുമ്പോൾ പുതിയ സൗഹൃദങ്ങൾക്കും വഴിയൊരുങ്ങും. ഭക്ഷണത്തിന് ശേഷം മതപണ്ഡിതന്മാരുടെ മതപ്രഭാഷണങ്ങളും നടക്കുന്നു.
English Summary: Spirit of Ramadan returns to Iftar tents