ADVERTISEMENT

അബുദാബി ∙ 2030 നകം പുനഃരുപയോഗിക്കാവുന്ന ഊർജ പോർട്ട്‌ഫോളിയോ നാലിരട്ടി വർധിപ്പിച്ച് 100 ജിഗാ വാട്ട് ആക്കുമെന്ന് യുഎഇ. പുനഃരുപയോഗ ഊർജ കമ്പനിയായ അബുദാബി മസ്ദാർ വഴിയാണ് ഇത് നടപ്പാക്കുകയെന്ന്  വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും സിഒപി 28 പ്രസിഡന്റുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ അറിയിച്ചു.  

Masdar-City-Photovoltaic-header

ലോകത്തിലെ എല്ലാ മേഖലകളിലും വാണിജ്യപരമായ പുനഃരുപയോഗ ഊർജ പദ്ധതികൾ എത്തിക്കുകയാണ് യുഎഇയുടെ ലക്ഷ്യം. ഇതിനായി രാജ്യത്തിനൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം ജർമൻ ആഗോള സ്ഥാപനങ്ങളെ  ക്ഷണിച്ചു. ബെർലിൻ എനർജി ട്രാൻസിഷൻ ഡയലോഗ് കോൺഫറൻസ് 2023 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

English Summary : Investments in clean energy needs to nearly quadruple in two decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com