ADVERTISEMENT

റിയാദ് ∙ മറൂഫ് പ്ലാറ്റ്‌ഫോമിന് പകരം ഇ-സ്റ്റോറുകൾ ബിസിനസ് പ്ലാറ്റ്‌ഫോം വഴി റജിസ്റ്റർ ചെയ്യണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ഇലക്ട്രോണിക് സ്റ്റോറുകളോട് ആവശ്യപ്പെട്ടു. 

ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ വികസിപ്പിച്ചതിന്റെ ഫലമായി ഇ-കൊമേഴ്‌സ് കൗൺസിലുമായി സംയോജിപ്പിച്ചാണ് സൗദി ബിസിനസ് സെന്ററുമായി (എസ്‌ബിസി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇ-സ്റ്റോറുകൾ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, അതിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും വഞ്ചനപരമായവ ഒഴിവാക്കുന്നതിനുമായി സ്റ്റോറിനായി ഒരു വാണിജ്യ ബാങ്ക് അക്കൗണ്ടും ആവശ്യമാണ്.

റജിസ്ട്രേഷൻ നടപടിക്രമങ്ങൾ വളരെ ലളിതമാണെന്നും https://business.sa/ വഴി ഓൺലൈനായി നടത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ സ്റ്റോറുകൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു വാണിജ്യ റജിസ്‌റ്റർ, അല്ലെങ്കിൽ സാധുവായ ഒരു ഫ്രീലാൻസ് സർട്ടിഫിക്കറ്റ്, അതുപോലെ ഒരു ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരിക്കണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com