ADVERTISEMENT

അബുദാബി ∙ പൊതുജനസേവനത്തിലും രാജ്യാന്തര ബിസിനസ് മേഖലയിലും ഒരുപോലെ തിളങ്ങുന്ന ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ രണ്ടാമത്തെ വൈസ് പ്രസിഡന്റായി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇതാദ്യമായാണ് രാജ്യത്തിന് ഒരേസമയം രണ്ടു വൈസ് പ്രസിഡന്റുമാർ ഉണ്ടാകുന്നത്. 1970ൽ ജനിച്ച ഷെയ്ഖ് മൻസൂർ അബുദാബിയിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനം നടത്തിയത് യുഎസിലാണ്.

Also read: ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു; ഇനി ഭാവികാര്യം

1993ൽ ഇന്റർനാഷനൽ റിലേഷനിൽ ബിരുദം നേടി. 1997ൽ അന്നത്തെ പ്രസിഡന്റും പിതാവുമായ ഷെയ്ഖ് സായിദ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫിസ് ചെയർമാനായി നിയമിതനായി. 2004ൽ ഷെയ്ഖ് സായിദ് മരിക്കുന്നതുവരെ  പദവിയിൽ തുടർന്നു. ഇതേ വർഷം പ്രസിഡൻഷ്യൽ കാര്യ മന്ത്രിയായി നിയമിക്കപ്പെട്ടു. 2009ൽ ഉപപ്രധാനമന്ത്രിയായി.

 

2022 ജൂലൈയിൽ പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായി. മിനിസ്റ്റീരിയൽ കൗൺസിൽ, സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്, അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ഫണ്ട് ഫോർ ഡവലപ്മെന്റ്, ഖലീഫ അവാർഡ് ഫോർ എജ്യുക്കേഷൻ, ഖലീഫ ബിൻ സായിദ് ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാനാണ്.

 

ജനറൽ ബജറ്റ് കമ്മിറ്റിയുടെയും മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെയും ഡപ്യുട്ടി ചെയർമാനും അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, അഡ്നോക്, ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് സുപ്രീം കൗൺസിൽ അംഗവുമാണ്. കായിക മേഖലയിലും സജീവ സാന്നിധ്യമാണ്. അൽജസീറ ക്ലബ്, എമിറേറ്റ്സ് റേസിങ് അതോറിറ്റി, എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് സൊസൈറ്റി, അബുദാബി ഇക്വസ്ട്രീൻ ക്ലബ് എന്നിവയുടെ ചെയർമാൻകൂടിയാണ് ഷെയ്ഖ് മൻസൂർ.

 

മുസ്‌ലിം ഇതര മതസ്ഥർക്ക് അബുദാബിയിൽ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) നടപ്പാക്കി ഇപ്പോൾ യുഎഇയിലെ എല്ലാ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചതും സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് പ്രാബല്യത്തിൽ വരുത്തിയതും ഇദ്ദേഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com