ഗാർഹിക തൊഴിലാളികൾക്കു പരിരക്ഷ; ഡബ്ല്യുപിഎസിനു കീഴിൽ റജിസ്റ്റർ ചെയ്യണം, നിയമം പ്രാബല്യത്തിൽ വന്നു

uae-labourers
SHARE

അബുദാബി∙ ഗാർഹിക തൊഴിലാളികളെ രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) തൊഴിലുടമകൾ റജിസ്റ്റർ ചെയ്യണമെന്നതു നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു.

Read Also: അബുദാബിയിൽ വണ്ടിയുടെ വേഗം 120 കി.മീ കുറഞ്ഞാൽ 400 ദിർഹം പിഴ

ഇലക്ട്രോണിക് ശമ്പളവിതരണ സംവിധാനമാണ് ഡബ്ല്യുപിഎസ്. ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി ജീവനക്കാർക്ക് ഇൗ സംവിധാനം ഉപയോഗിച്ച് കമ്പനികള്‍ക്ക് വേതനം നൽകാം. ഇതുവഴി ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുഎഇ അധികൃതർ ഉറപ്പാക്കുന്നു. തൊഴിലുടമകൾ അവരുടെ വീട്ടുജോലിക്കാരെ ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്യണമെന്ന് ഈ മാസം ആദ്യം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. 

ഡബ്ല്യുപിഎസിന് കീഴിൽ വരുന്ന മറ്റു തസ്തികകൾ

സ്വകാര്യ കാർഷിക എൻജിനീയർ, പബ്ലിക് റിലേഷൻസ് ഒാഫീസർ (പിആർഒ), ഹൗസ് കീപ്പർ, പേഴ്സനൽ ട്യൂട്ടർ, പേഴ്സനൽ ട്രെയിനർ. തൊഴിൽ പരാതിയുള്ള ഗാർഹിക തൊഴിലാളികൾ, തൊഴിൽ രഹിതരായ അല്ലെങ്കിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി റജിസ്റ്റർ ചെയ്ത അറിയിപ്പ് നൽകിയവരെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. തൊഴിൽ കരാർ ആരംഭിച്ചു 30 ദിവസം തികയാത്തവർക്കും പരിരക്ഷയില്ല.

ഗാർഹിക തൊഴിലാളി വിഭാഗത്തിൽ പെടുന്ന 19 തൊഴിലുകൾ ഇവയാണ്: 

വീട്ടുജോലിക്കാരി, നാവികൻ/ബോട്ട്മാൻ, സുരക്ഷാ ഗാർഡ്, ഗാർഹിക സഹായി, ഫാൽക്കൺ പരിശീലകൻ, തൊഴിലാളി, പാചകക്കാരൻ, ആയ/ശിശുപാലൻ, കർഷകൻ, തോട്ടക്കാരൻ, വീട്ടുജോലിക്കാരൻ, സ്വകാര്യ ഡ്രൈവർ, പ്രൈവറ്റ് അഗ്രികൾച്ചറൽ എൻജിനീയർ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ), പേഴ്സണൽ നഴ്സ്, പേഴ്സണൽ ട്യൂട്ടർ, പേഴ്സണൽ ട്രെയിനർ.

English Summary : Families with domestic workers given April deadline for new payment rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS