മദീന∙ മദീനയിലെ പ്രവാചക പള്ളിയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങൾ അടങ്ങിയ മുറിക്കു മുന്നിൽ സ്വർണം പൂശിയ പുതിയ ചെമ്പ് കൈവരി. ഹറംകാര്യ വകുപ്പ് തലവൻ ഷെയ്ഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. നേരത്തെയുണ്ടായിരുന്ന മരത്തിൽ നിർമിച്ച കൈവരിക്കു പകരമാണ് സ്വർണം പൂശിയ ചെമ്പ് കൈവരി സ്ഥാപിച്ചിരിക്കുന്നത്. ശുദ്ധമായ ചെമ്പിൽ നിർമിച്ചു സ്വർണം പൂശിയ പുതിയ കൈവരിക്ക് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്
മദീനയിലെ പ്രവാചക പള്ളിയിൽ സ്വർണം പൂശിയ പുതിയ കൈവരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.