ADVERTISEMENT

അബുദാബി∙ റമസാനിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവിൽ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ 60,310 പേർ പ്രാർഥന നിർവഹിച്ചു. രാത്രി 12നായിരുന്നു നിശാ നമസ്കാരമെങ്കിലും‍ 10 മണിയോടെ തന്നെ പള്ളിയുടെ അകത്തളം നിറഞ്ഞിരുന്നു.

Also read: യുഎഇയിൽ ഫിത്ർ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ 7 കേന്ദ്രങ്ങൾക്ക് അനുമതി

പിന്നീട് എത്തിയവർ നടുമുറ്റത്ത് നിരന്നു. നമസ്കാരം തുടങ്ങിയിട്ടും ജനങ്ങളുടെ ഒഴുക്ക് തുടർന്നു. പള്ളി അങ്കണത്തിലെയും പരിസരത്തെയും വാഹത് അൽ കരാമയിലെയും പാർക്കിങ് നിറഞ്ഞപ്പോൾ സമീപത്തെ റോഡുകളിൽ വരെ പാർക്ക് ചെയ്താണ് പലരും നമസ്കാരത്തിന് എത്തിയത്.

 

വാഹനം നിർത്തിയിടാൻ സ്ഥലം  നൂറുകണക്കിന് ആളുകൾ തിരിച്ചുപോയി.  ഇവർ സമീപത്തെ പല പള്ളികളിലായി പ്രാർഥന നിർവഹിച്ചു.അൽഐനിലെ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്കിൽ 23,552 പേരും എത്തിയിരുന്നു. ഫുജൈറയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ 5239 പേരാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com