വിദേശയാത്രയ്ക്ക് എമിറേറ്റ്സ് ഐഡി കരുതണം
Mail This Article
×
അബുദാബി∙ ഈദുൽഫിത്ർ അവധിക്കോ മറ്റോ വിദേശത്തേക്കു പോകുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് വിദഗ്ധർ. വീസാ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതിനാൽ യാത്രാ നടപടികൾ സുഗമമാക്കുന്നതിനു വേണ്ടിയാണിത്.
Also read: പെരുന്നാൾ പ്രാർഥനകളിൽ ലക്ഷങ്ങൾ; സമൃദ്ധിയുടെ പുതുലോകം പണിയാനാകണം: അബ്ദുസ്സലാം മോങ്ങം
പുതിയ നിയമം അനുസരിച്ച് യുഎഇ വീസ പാസ്പോർട്ടിൽ പതിക്കുന്നില്ല. അതിനാൽ എമിറേറ്റ്സ് ഐഡി ഉണ്ടെങ്കിൽ തടസ്സമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ആവശ്യപ്പെട്ടുതുടങ്ങിയതായും ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.