ADVERTISEMENT

ദോഹ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ആസ്ഥാന മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുരോഗതികളും ഇരുവരും ചർച്ച ചെയ്തു.

Also read: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പ്: 3 ഇന്ത്യക്കാർ ഉൾപ്പെടെ 4 പേർക്ക് ലക്ഷം ദിർഹം

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകിച്ചും മേഖലാ സുരക്ഷയിലും പ്രതിരോധ മേഖലയിലുമുള്ള സഹകരണവും ചർച്ചയായി. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിൽ യുകെ സർക്കാർ നൽകിയ പിന്തുണയ്ക്ക് അമീർ നന്ദി അറിയിച്ചു. ഈ വർഷം തന്നെ യുകെയും ഖത്തറും തമ്മിലുള്ള സ്ട്രാറ്റജിക് ചർച്ച നടക്കും.

 

സുരക്ഷ, ഊർജം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തമായിരിക്കും ചർച്ച ചെയ്യുക. അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി, യുകെയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com