ADVERTISEMENT

ഖോര്‍ഫഖാന്‍∙  വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്താണ് (7) മരിച്ചത്.

Also read: 11 മാസത്തിനിടെ 4550 കോടി ഡോളറിന്റെ വ്യാപാരം; സെപ എണ്ണയിതര വ്യാപാരത്തിന് സമ്മാനിച്ചത് പുതുയുഗപ്പിറവി

അബുദാബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയാണ്.കുടുംബാംഗങ്ങൾക്കൊപ്പം ഖോര്‍ഫഖാനിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21നാണ് അപകടം. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം. കാസർകോട് സ്വദേശിയായ ഒരാൾ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com