വിവാഹമാണോ? വഴികാട്ടാൻ എം ഫോർമാരി ദുബായിൽ; വരൂ, ജൂൺ 3, 4 തീയതികളിൽ നേരിൽ കാണാം

m4marry_Dubai Banner 1248-650
SHARE

ദുബായ് ∙ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും എല്ലാം നോക്കി മികച്ചൊരു പങ്കാളിയെ കണ്ടെത്താൻ ഏറ്റവും നല്ല വഴികാട്ടിയാണ് എംഫോർമാരി. പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും പ്രൊഫൈലുകൾ നിർമിക്കാനും മികച്ച ഡിസ്കൗണ്ടുമായി എംഫോർമാരി വീണ്ടും യുഎഇയിലേക്ക് എത്തുകയാണ്. ജൂൺ മൂന്ന്, നാല് തീയതികളിൽ ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. 

Read Also: വിവാഹത്തിലൂടെ ആരംഭിക്കുന്ന പ്രണയകാവ്യങ്ങൾ; ചിഞ്ചുവിന്റെയും എബിയുടെയും ജീവിത കഥയിങ്ങനെ

നൊവോട്ടലിലെ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും. മറ്റൊരു വലിയ പ്രത്യേകത നിങ്ങളുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള പങ്കാളിയെ തേടാൻ എംഫോർമാരി അവസരം ഒരുക്കുന്നുവെന്നതാണ്. ഉദാഹരണമായി ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന നിങ്ങൾക്ക് പങ്കാളിയും അതേ സ്ഥലത്ത് നിന്നുള്ളതാകണമെന്ന് ആഗ്രഹം കാണും. അങ്ങനെയെങ്കിൽ കൃത്യമായി അതത് രാജ്യങ്ങളിൽ ഉള്ളവരെ മാത്രം തിരയാനും മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോകാനും സാധിക്കും. അനാവശ്യമായി നിങ്ങളുടെ സമയം നഷ്ടപ്പെടുകയുമില്ല. 

ഈ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടുകളും എംഫോർമാരി നൽകുന്നുണ്ട്. നിങ്ങളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രത്യേക എക്സിക്യൂട്ടിവിനെ തന്നെ നിയോഗിക്കാനും എംഫോർമാരിയിൽ അവസരമുണ്ട്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർമാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മികച്ച അവസരമാണിത്. ഇതിനു മുൻപ് യുഎഇയിൽ വന്നപ്പോഴെല്ലാം പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എം ഫോർ മാരിയ്ക്ക് ലഭിച്ചത്. ഇത് തുടർന്നും ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

മാച്ച് മേക്കിങ് അൽഗോരിതം

നിരവധി പ്രവാസികളുടെ വിവാഹത്തിന് വഴികാട്ടിയായ എംഫോർമാരിക്ക് വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് അൽഗോരിതം എടുത്തു പറയേണ്ട പ്രത്യേകതയാണ്. വെബ്‌സൈറ്റിലെ റജിസ്‌ട്രേഷൻ ഉയർന്ന സുരക്ഷയുടെയും കർശനമായ സ്വകാര്യത നിയന്ത്രണങ്ങളുടെയും പ്രയോജനം വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ഉപഭോക്തൃ ഓറിയന്റേഷൻ പ്രദർശിപ്പിക്കുന്ന ഒരു ഹോളിസ്റ്റിക് വെബ്‌സൈറ്റ് എന്ന നിലയിൽ, കുടുംബങ്ങൾക്ക് പരസ്പരം കണ്ടെത്താനുള്ള മികച്ച പ്ലാറ്റ്‌ഫോം എംഫോർമാരി സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഫോർമാരിയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പുതിയൊരു ജീവിതം നൽകാൻ എംഫോർമാരിക്ക് സാധിക്കും. 

എം ഫോർമാരി റോയൽ

പ്രീമിയം ഉപഭോഗ്താക്കൾക്കുവേണ്ടി പ്രത്യേക ഫീച്ചറുകൾ നൽകുന്ന സെക്ഷനാണ് എംഫോർമാരി റോയൽ എന്നത്. സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് അവരുടെ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കാതെ അവരുടെ താൽപര്യം അനുസരിച്ച് വിവാഹ ആലോചനകൾ റോയൽ വഴി നടത്തും. തീർത്തും വ്യക്തിപരമായി നടത്തുന്ന ഈ അന്വേഷണത്തിന് നിങ്ങൾക്കു മാത്രമായി ഒരു റിലേഷൻഷിപ്പ് മാനേജരും ഉണ്ടാകും. നിങ്ങളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും അദ്ദേഹവുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. ഒരിക്കലും നിങ്ങളുടെ വ്യക്തി വിവരങ്ങളോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കാതെ തീർത്തും സ്വകാര്യമായാണ് ഇതിലെ നടപടികൾ. എംഫോർമാരിയുടെ റിലേഷൻഷിപ്പ് മാനേജർ നിങ്ങൾക്കായി അന്വേഷണം നടത്തുകയും നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾക്ക് അനുയോജ്യമായ പ്രൊഫൈലുകൾ തിരഞ്ഞ് ഷോർട്ട് ലിസ്റ്റ്ചെയ്ത് നിങ്ങളെ അറിയിക്കും. ഇതിൽ നിങ്ങൾക്ക് താൽപര്യമുള്ള പ്രൊഫൈലുകൾ ഉണ്ടെങ്കിൽ എംഫോർമാരിയുടെ പ്രതിനിധി നിങ്ങൾക്കുവേണ്ടി ആവശ്യമായ മറ്റു തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതവുമായിരിക്കും. 

ആക്ടീവ് പ്ലസ്

എംഫോര്‍മാരിയുടെ ആക്ടീവ് പ്ലസ് സബ്സ്ക്രൈബ് ചെയ്യുന്ന വര്‍ക്ക് പ്രത്യേക എക്സിക്യൂട്ടീവിന്റെ സഹായത്തോടെ ജീവിത പങ്കാളിയെ തേടാനുള്ള അവസരമുണ്ട്. വിവാഹമെന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. അതിനാൽ തന്നെ, നേരിട്ട് ഇതുമായി ബന്ധപ്പെട്ടാൻ താൽപര്യമില്ലാത്തവർക്ക് എംഫോർമാരി വഴി പ്രത്യേക വ്യക്തികളെ നിയോഗിച്ച് നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് അന്വേഷണം നടത്താൻ സാധിക്കും. നിങ്ങളുടെ സമയവും അന്വേഷിക്കുന്ന വ്യക്തിയുടെ സമയവും രണ്ടാണെങ്കിലും എംഫോർമാരി ചുമതലപ്പെടുത്തുന്ന പ്രത്യേക എക്സിക്യൂട്ടീവ് നിങ്ങളുടെ ആവശ്യത്തിനായി മാത്രം പ്രവർത്തിക്കും. അതായത്, ഒരു വ്യക്തി പൂർണമായും നിങ്ങളുടെ വിവാഹ ആവശ്യത്തിനായി ഉണ്ടാകും. തിരക്കുള്ളവർക്കും മറ്റും ഈ പാക്കേജ് വളരെ ഗുണകരമാണ്. നിരവധി പ്രവാസികൾ നേരത്തെ ആക്ടീവ് പ്ലസ് സബ്സ്ക്രൈബ് ചെയ്യുകയും വിവാഹം നടക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കാലത്ത് വളരെ ഡിമാന്റുള്ള ഒരു പാക്കേജാണിത്.

ആസ്ട്രോ മാച്ചും ജാതകവും

ജാതകപ്പൊരുത്തം നോക്കി വിവാഹം നടത്തുന്നവർക്ക് ഏറെ സഹായകരമാണ് എംഫോർമാരിയുടെ ആസ്ട്രോ മാച്ച് പാക്കേജുകൾ. നക്ഷത്രങ്ങൾ ചേരുന്നതാണോയെന്നു നോക്കി മറ്റുകാര്യങ്ങളുമായി മുന്നോട്ടുപോകാനും എം ഫോർമാരിയുടെ പ്രത്യേക ഫീച്ചറിൽ സൗകര്യമുണ്ട്. ഇത്തരത്തിൽ ചേരുന്ന പ്രൊഫൈലുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താന്‍ എംഫോർമാരിയുടെ മാച്ചിങ് അൽഗോരിതം സഹായിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പ്രവാസി മലയാളികൾക്ക് നേരിട്ടു മനസിലാക്കാനും റജിസ്റ്റർ ചെയ്യാനും ദുബായിലെ പ്രത്യേക വേദി സഹായിക്കും. ജനന തീയതിയും സമയവും നാളും സ്ഥലവും നൽകിയാൽ സൗജന്യമായി എംഫോർമാരി വെബ്സൈറ്റ് വഴി ജാതകം നിർമിച്ചു നൽകാനും സാധിക്കും.

വിവാഹവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന അവസരമാണ് ദുബായിൽ ഉള്ളത്. പ്രവാസികളായ നിങ്ങൾക്ക് നാട്ടിലുള്ളവർക്കുവേണ്ടിയും നിങ്ങളുടെ മക്കൾക്ക് വേണ്ടിയും പ്രിയപ്പെട്ട മറ്റുള്ളവർക്കുവേണ്ടിയും എല്ലാം അന്വേഷിക്കാൻ ഈ അവസരം ഉപയോഗിക്കാം. മുൻപ് എംഫോർമാരി യുഎഇയിൽ എത്തിയപ്പോൾ നേരിൽ വരാൻ സാധിക്കാത്തവർക്ക് ഇതൊരു മികച്ച അവസരമാണ്. 

കുടുംബത്തോടൊപ്പം ദുബായിലെ പ്രത്യേക വേദിയിൽ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കാം. മകന്റെയോ മകളുടെയോ സഹോദരങ്ങളുടെയോ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുകയും ഡിസ്ക്കൗണ്ടോടെ മികച്ച പാക്കേജുകൾ സ്വന്തമാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS