ADVERTISEMENT

ദോഹ∙ ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) 48ന്റെ നിറവിൽ. 1975 മെയ് 25നാണ് അമീരി ഉത്തരവ് പ്രകാരം ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായി ക്യുഎൻഎ നിലവിൽ വന്നത്. മീഡിയ പ്രഫഷണലിസത്തിൽ സുസ്ഥിരമായ പാതയിലൂടെയാണ് ക്യുഎൻയുടെ വളർച്ച.

Also read: എഫ് വൺ ഖത്തർ ഗ്രാൻഡ് പ്രി ഒക്‌ടോബർ 6 മുതൽ; ഹൈടെക് ഒരുക്കവുമായി ലുസെയ്ൽ

പുത്തൻ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വളരെ വേഗത്തിൽ കൃത്യതയും സമഗ്രവുമായ വാർത്തകൾ വായനക്കാരിൽ എത്തിക്കുന്നതിനൊപ്പം അറബ്, രാജ്യാന്തര വാർത്താ ഏജൻസികൾക്കിടയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനും ക്യുഎൻഎയ്ക്ക് കഴിഞ്ഞെന്ന് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സയീദ് അൽ റുമൈഹി വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ അറബിക്, ഇംഗ്ലിഷ് എന്നിവയ്ക്കു പുറമേ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് കൂടി ഉൾപ്പെടുത്തി വാർത്താ വിതരണം 5 ഭാഷകളിലാക്കി.

 

അംഗപരിമിതർക്കും വാർത്തകൾ വേഗം അറിയാൻ ക്യുഎൻഎയുടെ മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും വാർത്തകളുടെ ഓഡിയോ, വിഡിയോ ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളും ഏർപ്പെടുത്തി. കൂടുതൽ  അറബിക് ഭാഷയ്ക്കു പുറമേ 26 ഭാഷകളിലായി ഇൻസ്റ്റന്റ് ട്രാൻസ്‌ലേഷൻ സേവനവും അടുത്തിടെ ആരംഭിച്ചു. മികവിന്റെയും നേട്ടങ്ങളുടെയും പാതയിൽ ഖത്തരി മാധ്യമങ്ങളുടെ മുൻനിരയിലാണ് ക്യുഎൻഎ.

 

ഡിജിറ്റൽ കാലത്തിനൊപ്പം മുന്നേറാൻ വെബ്‌സൈറ്റ് നവീകരിച്ചും സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ പേജുകളുമായി സജീവമാകുകയും ചെയ്തതോടെ ക്യുഎൻഎയുടെ വായനക്കാരുടെ എണ്ണവും വർധിച്ചു. പത്രപ്രവർത്തനത്തിൽ തൽപരരായവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള മാധ്യമ പരിശീലനവും ക്യുഎൻഎ നൽകുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക വാർത്താ ഏജൻസികളുമായി സഹകരണ കരാറും ഒപ്പുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com