റിയാദ്∙ നജ്റാനിൽ പാസഞ്ചർ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 28 പേർക്ക് പരുക്ക്. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. നജ്റാനെയും ഷറൂര നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ ശനിയാഴ്ചയാണ് അപകടം നടന്നത്.
Read Also: അതിഥിയെ കണ്ടവർ ഞെട്ടി; ആളും ആരവവും ഇല്ലാതെ ഷെയ്ഖ് മുഹമ്മദ് ജാപ്പനീസ് റസ്റ്ററന്റിൽ
തുടർ നടപടികൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള സുരക്ഷാ, ആരോഗ്യ അധികാരികളുമായി ഏകോപനം നടത്തി. അഞ്ച് മെഡിക്കൽ ടീമുകളെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണിത്.
ബുധനാഴ്ച സൗദി അറേബ്യയിലെ സെൻട്രൽ സിറ്റിയായ ബുറൈദയിൽ യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിനി മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
English Summary: one person died in riyadh in a bus accident