അതിഥിയെ കണ്ടവർ ഞെട്ടി; ആളും ആരവവും ഇല്ലാതെ ഷെയ്ഖ് മുഹമ്മദ് ജാപ്പനീസ് റസ്റ്ററന്റിൽ

sheikh-mohammed-in-nobu
ഷെയ്ഖ് മുഹമ്മദ് നോബു റസ്റ്ററന്റിലേക്കു കയറുന്ന രംഗം ഭക്ഷണം കഴിക്കാനെത്തിവർ പകർത്തിയപ്പോൾ.
SHARE

ദുബായ്∙ അറ്റ്‌ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കിടയിലെ അപ്രതീക്ഷിത അതിഥി എത്തി. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെ സീറ്റിലേക്ക് നടന്നടക്കുന്ന അതിഥിയെ കണ്ട് മറ്റുള്ളവർ ഞെട്ടി. തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായിരുന്നു അവർക്കിടയിലെ അവിശ്വസനീയ അതിഥി. 

ആളും ആരവവും ഇല്ലാതെ ജാപ്പനീസ് റസ്റ്ററന്റായ നോബുവിൽ അദ്ദേഹം ഇരുന്നു. ഇതിനു മുൻപും നോബുവിൽ ഷെയ്ഖ് മുഹമ്മദിനെ കണ്ടവരുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സമൂഹ മാധ്യമ പേജിൽ ആഘോഷമാക്കി. ആയിരക്കണക്കിന് ആളുകളാണ് വിഡിയോയും ചിത്രങ്ങളും കണ്ടത്. അറ്റ്ലാന്റിസിലെ 22ാം നിലയിലാണ് നോബു. വിനോദ സഞ്ചാരികളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട ജാപ്പനീസ് റസ്റ്ററന്റുകളിൽ ഒന്നാണിത്.

English Summary: Sheikh Mohammed visited the popular japanese restaurant Nobu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA