ADVERTISEMENT

ദോഹ∙ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) പിന്തുണയിൽ നിർമിച്ച സിനിമകൾക്ക് കാൻ ചലച്ചിത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി 8 പുരസ്‌കാരങ്ങൾ.

ഡിഎഫ്‌ഐ പിന്തുണയിൽ നിർമിച്ച കമാൽ ലസ്രാഖിന്റെ 'ഹൗണ്ട്‌സ്', അസ്‌മെ എൽ മൗദിറിന്റെ 'ദ് മദർ ഓഫ് ഓൾ ലൈസ്', 'ഫോർ ഡോട്ടേഴ്‌സ്' അമൻഡ നെൽ ഇയുവിന്റെ 'ടൈഗർ സ്ട്രിപ്‌സ്' മുറാദ് മുസ്തഫയുടെ 'ഐ പ്രോമിസ് യു പാരഡൈസ്', അംജാദ് അൽ റഷീദിന്റെ 'ഇൻഷാ അള്ളാ എ ബോയ്', വ്ലാഡിമിർ പെറിസിക്കിന്റെ 'ലോസ്റ്റ് കൺട്രി', 'എബൗട്ട് ഡ്രൈ ഗ്രാസസ്' എന്നീ ചിത്രങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. 

ഹൗണ്ട്‌സ് എന്ന സിനിമയ്ക്ക് യുഎൻ സേർട്ടൻ റിഗാർഡ് വിഭാഗത്തിലാണ് ജൂറി പുരസ്‌കാരം. സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം ആണിത്. ദ് മദർ ഓഫ് ഓൾ ലൈസ് എന്ന ചിത്രത്തിന് മികച്ച ഡയറക്ടർക്കുള്ള പുരസ്‌കാരവും മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പ്രൈസും  ലഭിച്ചു. ഫോർ ഡോട്ടേഴ്‌സ് എന്ന സിനിമയും ഗോൾഡൻ ഐ പ്രൈസ് പങ്കിട്ടു. നൂറി ബിൽഗെ സെയ്‌ലൻ സംവിധാനം ചെയ്ത 'എബൗട്ട് ഡ്രൈ ഗ്രാസസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് നടി മെർവ് ഡിസ്ദറിന് മികച്ച പെർഫോമൻസ് പുരസ്‌കാരം ലഭിച്ചു. 

ക്രിട്ടിക്‌സ് വീക്സ് വിഭാഗത്തിൽ ടൈഗർ സ്ട്രിപ്‌സിന് ഗ്രാൻഡ് പ്രൈസ്, ഐ പ്രോമിസ് യു പാരഡൈസ് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള റെയിൽ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇൻഷാ അള്ളാ എ ബോയ് ചിത്രം റെയിൽ ഡി ഓർ പുരസ്‌കാരം നേടി.

 മികച്ച നവാഗത പുരസ്‌കാരത്തിന് ലോസ്റ്റ് കൺട്രിയും അർഹത നേടി. കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി ഗ്രാൻഡ് പ്രൈസ് നേടുന്ന പ്രഥമ മലേഷ്യൻ ചിത്രമാണ് ടൈഗർ സ്ട്രിപ്‌സ്. 

കാനിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ജോർദാനിയൻ ഫീച്ചർ ചിത്രമാണ് ഇൻഷാ അള്ളാ എ ബോയ്.

English Summary: DFI-produced films win eight awards at Cannes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com