ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വീണ്ടും ജനമധ്യത്തിൽ

sheikh-mohammed-surprise-visit-in-shopping-mall-new
SHARE

ദുബായ്∙ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വീണ്ടും പൊതുജനമധ്യത്തിൽ. വെള്ളിയാഴ്ച എമിറേറ്റിലെ ദുബായ് ഹിൽസ് മാളിൽ ഷോപ്പിങ് നടത്തുന്നവരും ഭക്ഷണം കഴിക്കുന്നവരുമാണ് ഇപ്രാവശ്യം അദ്ദേഹത്തെ അടുത്തു കാണാനുള്ള ഭാഗ്യം ലഭിച്ചവർ. കഴിഞ്ഞ ദിവസം. അടുത്തിടെ മാൾ ഓഫ് എമിറേറ്റ്സിലെ കഫെയിൽ അദ്ദേഹം എത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

 ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ പ്രശസ്തമായ ഫ്രഞ്ച് കഫേയായ ലഡൂറിയിലേക്കാണ് കടന്നുചെന്നത്.  അവിചാരിതമായി പ്രിയ ഭരണാധികാരി  ഒരു സാധാരണ മേശയ്ക്കരികിൽ ഇരുന്നപ്പോൾ റസ്റ്ററൻ്റിൽ ഭക്ഷണം ആസ്വദിച്ചിരുന്നവരും ജീവനക്കാരുമെല്ലാം ആശ്ചര്യപ്പെട്ടു. ഷെയ്ഖ് മുഹമ്മദിനെ വളരെ അരികിൽ കാണാൻ സാധിച്ചതിൽ താൻ ഏറെ ഭാഗ്യവതിയാണെന്ന് ഒരു യുവതി സമൂഹ മാധ്യമത്തിൽ അദ്ദേഹത്തിൻ്റെ പടം പോസ്റ്റ് ചെയ്ത് കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS