ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും

hajj-news
SHARE

മക്ക∙ ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക്  പ്രവേശിക്കാവുന്ന സമയം  ഞായറാഴ്ച അവസാനിക്കും. ഇനി ഹജ് കഴിയുന്നത് വരെ വിദേശികൾക്ക് ഉംറ ചെയ്യാൻ പെർമിറ്റ് ലഭിക്കുകയില്ല. സ്വദേശികൾക്ക് ഉംറ ചെയ്യാം.

Read more at: കാറിന് തീപിടിച്ച് കുട്ടികൾ നിലവിളിക്കുന്നതിനിടെ മോഷണം; അമ്മ അറസ്റ്റിൽ......

ഹജിന്റെ  മുന്നോടിയായി തിരക്ക് കുറക്കാനും അനധികൃത ഹജ് ചെയ്യുന്നത് ഒഴിവാക്കാനും വേണ്ടിയാണ് നിയമം കർശനമാക്കുന്നത്. തിങ്കളാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം പെർമിറ്റ് ഉള്ളവർക്കും മക്ക ഇഖാമയുള്ളവർക്കും ഹജ് പെർമിറ്റ് ഉള്ളവർക്കും മാത്രമായിരിക്കും. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. പിടിക്കപ്പെട്ടാൽ നാട് കടത്തലും വൻ പിഴയുമാണ് ശിക്ഷ.

English Summary : The time for foreigners to enter Makkah for Umrah ends on Sunday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS