ADVERTISEMENT

അബുദാബി∙ ഇന്ത്യ–യുഎഇ തന്ത്രപ്രധാന പങ്കാളിത്ത കരാറും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സെപ)ഒപ്പുവച്ച ശേഷം വിവിധ മേഖലകളിൽ സുസ്ഥിര വളർച്ച കൈവരിച്ചതായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Also read: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ് സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. പുതിയ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ മാതൃകാപരമായ മാറ്റം ഉണ്ടാക്കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം കഴിഞ്ഞ വർഷം 18,900 കോടി ദിർഹമായി ഉയർന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഉൽപാദനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധങ്ങളും കാലാ കാലങ്ങളായുള്ള പുതിയ സഹകരണവും  പ്രധാന പങ്കുവഹിച്ചതായി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബ്രിക്‌സ് യോഗത്തിന്റെ അജൻഡയിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com