അജ്മാൻ∙ അജ്മാനിലെ അൽ ജർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. എന്നാൽ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Read more at: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം...
ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അജ്മാൻ പൊലീസ് പറഞ്ഞു. ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിൽ വെൽഡിങ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേയ്ക്ക് പറന്നതാണ് പൊട്ടിത്തെറിയിലേയ്ക്ക് നയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പൊലീസ് മേധാവി പറഞ്ഞു.
English Summary: Two killed in fuel tank explosion in Ajman