സാങ്കേതിക തകരാർ; യുഎഇയിൽ 5 മാസത്തിനിടെ 34,386 കാറുകൾ തിരിച്ചുവിളിച്ചു
Mail This Article
അബുദാബി∙ തകരാറുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുഎഇയിൽ 5 മാസത്തിനിടെ വ്യത്യസ്ത ബ്രാൻഡുകളിലുള്ള 34,386 കാറുകൾ തിരിച്ചുവിളിച്ചു.
Also read: 46 ലക്ഷം സ്വരൂപിച്ച് നാട്, ഖത്തർ ജയിലിൽനിന്ന് മോചനം; നന്ദിപറയാൻ ദിവേഷ്‌ലാൽ പാണക്കാട്ടെത്തി
ഫോർഡ്, മെഴ്‌സിഡസ്, ജിഎംസി, ജീപ്പ്, കിയ, മസ്ദ, ബെന്റ്‌ലി, ഡോഡ്ജ്, ലാൻഡ് റോവർ തുടങ്ങി വിവിധ വ്യത്യസ്ത മോഡൽ കാറുകളാണ് യുഎഇ തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം (59,000) ഇതേ കാലയളവിനെ അപേക്ഷിച്ച് 41% കുറവാണിത്.
പ്രവർത്തന രഹിതമായ വിൻഡ് സ്‌ക്രീൻ വൈപ്പർ മോട്ടറുകൾ, ഡോറുകൾ, എയർബാഗുകൾ, റിയർ വ്യൂ ക്യാമറകൾ, സ്റ്റിയറിങ് കോളം ബ്രാക്കറ്റിനും ക്രോസ് കാർ ബീമിനുമിടയിലുള്ള വെൽഡിങ്ങിന്റെ ഗുണനിലവാരം എന്നിവ ഉൾപ്പെടെ വ്യത്യസ്ത തകരാറുകൾ പരിഹരിക്കാനാണ് നടപടി. ഇതിനു ഫീസ് ഈടാക്കില്ല.
English Summary: UAE Recalls Thousands of Cars With Manufacturing Defects.