പുതിയ ബിസിനസ് വിസിറ്റ് വീസ അനുവദിച്ച് സൗദി വിദേശ മന്ത്രാലയം

new-business-visit-visa-allowed-in-saudi-arabia
SHARE

റിയാദ്∙സൗദിയിൽ വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള പുതിയ വീസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. 

വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദിയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വീസയുടെ ലക്ഷ്യം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. ബിസിനസ് വിസിറ്റ് വീസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വീസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. 

അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി വീസകള്‍ അനുവദിച്ച് നിക്ഷേപകന് ഇമെയില്‍ വഴി അയക്കും. ആദ്യ ഘട്ടത്തില്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇ-വീസ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Content Summary: New Business Visit Visa allowed in Saudi Arabia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS