ദുബായിലെ സിന്ദ് പഞ്ചാബ് റസ്റ്ററന്‍റ് ഉടമ സർദാർ ഗുർവിന്ദർ സിങ് അന്തരിച്ചു
Mail This Article
ദുബായ്∙ ദുബായിലെ സിന്ദ് പഞ്ചാബ് റസ്റ്ററന്‍റ് ഉടമ സർദാർ ഗുർവിന്ദർ സിങ് (പാപ്പി സിങ്– 67) അന്തരിച്ചു. ഒരു മാസം മുൻപ് അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് ജബൽ അലി ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് സർദാർ ഗുർവിന്ദ് സിങ്ങിന്‍റെ മകൻ പട്യാല ഹൗസ് റസ്റ്ററന്റ് ശൃംഖലയുടെ ഉടമ പർവീന്ദർ സിങ് അർണേജ (റിമ്പി) അറിയിച്ചു. മാതാവ്: ദാവിന്ദർ കൗർ. ഭാര്യ: ഹർനിന്ദർ കൗർ(പിങ്കി). മകൾ: ഗിനി.
Read Also: യുഎഇ– ഒമാൻ അതിർത്തിയിൽ നേരിയ ഭൂചലനം...
1977 ലാണ് ഗുർവിന്ദർ സിങ് സിന്ധ് പഞ്ചാബ് റസ്റ്ററന്‍ററിന് ബർ ദുബായിൽ തുടക്കംകുറിച്ചത്. വളരെ പെട്ടെന്ന് തന്നെ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമായി ഇത് മാറി. റമസാൻ ആയതിനാൽ ദുബായ് ഗവൺമെന്‍റിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി റസ്റ്ററന്‍റ്റിനകത്ത് മാത്രം ഭക്ഷണം നൽകി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിന്‍റെ നിർമാണ ജോലിക്കായി എത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ റസ്റ്ററന്‍റ് തുടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മിതമായ നിരക്കിൽ ഭക്ഷണം നൽകി റസ്റ്ററന്‍റ് വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. 1985 ൽ റസ്റ്ററന്റ് കരാമയിലും പിന്നീട് ദുബായ് ഇന്റർനെറ്റ് സിറ്റിയിലും (ഡിഐസി) ശാഖകൾ ആരംഭിച്ചു.
English Summary: Sardar Gurwinder Singh, the owner of Sindh Punjab restaurant in Dubai, passed away