വനിതകള്‍ മാത്രമുള്ള ആദ്യ ഹജ് വിമാനം കോഴിക്കോട് നിന്നും ജിദ്ദയിൽ എത്തി
Mail This Article
ജിദ്ദ ∙ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ് വിമാന സര്‍വീസ് നടത്തി ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് വനിതകള്‍ മാത്രമുള്ള ആദ്യ ഹജ് വിമാനം ഇന്നലെ ജിദ്ദയിൽ എത്തി. ക്യാപ്റ്റന്‍ കനിക മെഹ്‌റ, ഫസ്റ്റ് ഓഫിസര്‍ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍.
Also read: യുഎഇ അഴിമതിമുക്തമാക്കാൻ വരുന്നു, വാജിബ് പോർട്ടൽ
ഐഎക്‌സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 22.45 ന് ജിദ്ദയില്‍ എത്തി. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്ലൈറ്റ് ഓപറേഷന്‍ റോളുകളിലും വനിതാ ജീവനക്കാരായിരുന്നു. ബിജിത എം.ബി, ശ്രീലക്ഷ്മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളായിരുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ വനിതാ പ്രെഫഷനലുകളാണ് നിര്‍ണായക ഗ്രൗണ്ട് ടാസ്‌ക്കുകള്‍ നിര്‍വഹിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓപറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സരിതാ സലുങ്കെ വിമാനം മോണിറ്റര്‍ ചെയ്തു, മൃദുല കപാഡിയ വിമാനത്തിന്റെ പുരോഗതി നിരീക്ഷിച്ചു.
ലീന ശര്‍മ്മയും നികിത ജവാന്‍ജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ചുമതലയുള്ള ഓണ്‍ഡ്യൂട്ടി സര്‍വീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. രഞ്ജു ആര്‍ ലോഡ് ഷീറ്റ് പരിശോധിച്ചു.
English Summary: Air India Express operates India's first all-women Hajj flight