മസ്‌കത്ത്∙ കെ എം സി സി അൽഖൂദ് ഏരിയയും സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ അൽഖൂദ് കമ്മിറ്റിയും സംയുക്തമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചേളാരി സിലബസിൽ അൽ ഖൂദിൽ ആരംഭിച്ച ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്‌റസയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
ജൂൺ 23ന് വെള്ളിയാഴ്ച അൽ ഖൂദിലെ മിഡിൽ ഈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ രാത്രി ഏഴ് മണി മുതൽ മദ്‌റസ വിദ്യാർഥികളുടെ കലാപരിപാടികളോടെ പരിപാടിക്ക് തുടക്കമാവും തുടർന്ന് ഒമ്പത് മണിക്കാണ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം.
സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ചടങ്ങിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ പ്രാർഥന നടത്തി. അബ്ദുൽ ഹമീദ് കുറ്റിയാടി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹമീദ് കുറ്റിയാടി ചെയർമാനും ടി.പി. മുനീർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി, ഫൈനാൻസ് കമ്മിറ്റി, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി, വളണ്ടിയർ വിംഗ് തുടങ്ങി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. സയീദ് ശിവപുരം, ഹമീദ് പേരാമ്പ്ര, ടി പി മുനീർ, ശരീഫ്, ഫായിസ് ചോലയിൽ, സി വി എം ബാവ വേങ്ങര, ഫൈസൽ ആലുവ, ഫസൽ റഹ്മാൻ ചേലേമ്പ്ര ശദാബ് തളിപ്പറമ്പ്. അബൂബക്കർ എടപ്പാൾ, സാദിഖ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
അബ്ദുൽ ഹകീം പാവറട്ടി സ്വാഗതവും ജാബിർ മയ്യിൽ നന്ദിയും പറഞ്ഞു.