ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഹാജിമാർ മിനയിൽ

Mail This Article
മക്ക∙ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഹാജിമാർ മിനയിൽ. ഇന്ന് ഹാജിമാർക്കെല്ലാം തിരക്കിട്ട ദിവസമാണ്. ഇന്നലെ അറഫയിൽ വൈകീട്ട് വരെ കഴിഞ്ഞ ഹാജിമാർ രാത്രി മുസ്തലിഫയിൽ രാപാർക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ മിനയിലേയ്ക്ക് നീങ്ങിത്തുടങ്ങി.
Read also: ന്യൂയോർക്കിൽ ഇനി ദീപാവലി പൊതു അവധി...
മിനയിലെത്തി തീർഥാടകർ ജംറയിൽ കല്ലെറിയലാണ് ഇന്നത്തെ പ്രധാന ചടങ്ങ്. ശേഷം മക്കയിൽ മസ്ജിദുൽ ഹറമിലെത്തി ത്വവാഫും സഅ്യും നിർവഹിക്കും. അതിന് ശേഷം തലമുണ്ഡനം ചെയ്ത് ഇഹ്റാം വേഷത്തിനോട് വിടവാങ്ങും. ബലി കർമവും ഇവർ നിർവഹിക്കും. തുടർന്ന് വീണ്ടും മിനായിലെത്തുന്ന തീർഥാടകർ മൂന്ന് ദിവസങ്ങളിലും ഇവിടെ കഴിച്ച് കൂട്ടും. ഈ ദിവസങ്ങളിലെല്ലാം ജംറകളിൽ കല്ലെറിയും.
മിനയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതും ഇന്നായിരിക്കും. അതിനാൽ തന്നെ ഇവിടെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കൂടുതൽ മലയാളി വൊളന്‍റിയർമാരും ഹാജിമാർക്ക് സേവനം നൽകുന്നതിനായി മിനയിലെത്തും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലിപെരുന്നാൾ.
English Summary: Mina in a pious atmosphere