ADVERTISEMENT

ദോഹ∙ ഈദ് ദിനങ്ങളിൽ അൽഖോറിലെ പാണ്ടകളെ കാണാനെത്തിയത് 5,000 സന്ദർശകർ. ഈദ് അവധിയിൽ പ്രതിദിനം 1,200 പേരാണ് പാണ്ടകളെ കാണാനെത്തിയത്. കഴിഞ്ഞ വർഷം പാണ്ട ഹൗസ് തുറന്നതു മുതൽ ജിസിസി സന്ദർശകരുടെ വരവേറിയെന്ന് പാണ്ട ഹൗസിന്റെ ചുമതലയിലുള്ള ലുൽവ മുഹമ്മദ് അൽ മുഹന്നദി വ്യക്തമാക്കി.

Also read: ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

സൗദി, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. പ്രവർത്തനം തുടങ്ങി കഴിഞ്ഞ 7 മാസത്തിനിടെ 1,15,000 പേരാണ് പാണ്ടകളെ കാണാനെത്തിയത്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലുമാണ് സന്ദർശകരുടെ വരവ്.  പാണ്ടകളെ പാർപ്പിക്കുന്ന രാജ്യങ്ങളിൽ മധ്യപൂർവദേശത്ത് ആദ്യത്തേതും ആഗോള തലത്തിൽ 20-ാമത്തെ രാജ്യവുമാണ് ഖത്തർ.

 

ഡിസൈൻ പ്രത്യേകതയിൽ ലോകത്തിലെ ഏറ്റവും വലിയ പാണ്ട ഹൗസ് ഖത്തറിന്റേതാണ്. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളോടെയാണ് ഇവിടെയും പാണ്ട ഹൗസ് ഒരുക്കിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന് സമ്മാനമായി ചൈനീസ് സർക്കാരും ജനങ്ങളും ചേർന്ന് കഴിഞ്ഞ വർഷമാണ് ഖത്തറിന് 2 ഭീമൻ പാണ്ടകളെ സമ്മാനിച്ചത്.

English Summary: 115000 visits Panda House Park since opening.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com