സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ടുപേർ മരിച്ചു; അപകടം പരിശീലനപ്പറക്കലിനിടെ
Mail This Article
×
റിയാദ് ∙ റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിങ് ഖാലിദ് എയർബേയ്സിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.28 നാണ് പരിശീലന പറക്കലിനിടയിൽ (എഫ്-15എസ്എ) യുദ്ധ വിമാനം തകർന്നു വീണത്.
വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി മന്ത്രാലയ വക്താവ് ബ്രി. അൽ മാലികി പ്രാർഥിച്ചു.
English Summary: Saudi fighter jet crashes in Khamis Mushait killing all members of crew
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.