അൽ നെയാദിക്കു പിൻഗാമികളായി നോറയും മുഹമ്മദും പരിശീലനത്തിൽ
Mail This Article
ദുബായ്∙ സുൽത്താൻ അൽ നെയാദിക്കു പിന്നാലെ ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്ന ഇമറാത്തി സഞ്ചാരികൾ നാസയിൽ പരിശീലനം തുടങ്ങി.
ആദ്യ ഇമറാത്തി വനിതാ സഞ്ചാരി നോറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുല്ലയുമാണ് ബഹിരാകാശ നടത്തം പഠിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിൽ പരിശീലനം തുടങ്ങിയത്. ടെക്സസിലെ ജോൺസൺ സ്പെയ്സ് സെന്ററിലാണ് പരിശീലനം.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ പൂളിലാണ് സ്പെയിസ് വാക്ക് നടത്തുന്നത്. ബഹിരാകാശത്തെ ഭാരമില്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതിനാണ് ഈ പരിശീലനം. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചു സുൽത്താൻ അൽനെയാദി ഭൂമിയിലേക്കു മടങ്ങുകയാണ്. അടുത്ത ദൗത്യത്തിനാണ് പുതിയ രണ്ടുപേരെ യുഎഇ പരിശീലിപ്പിക്കുന്നത്. നാസയ്ക്കു ലഭിച്ച 12000 അപേക്ഷകളിൽ നിന്നാണ് നോറയും മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടത്. 2024ൽ ഇവരുടെ പരിശീലനം പൂർത്തിയാകും.
English Summary: Emirati candidates Mohammed Al Mulla and Nora Al Matrooshi have begun their training in NASA