ADVERTISEMENT

ദോഹ∙ ഖത്തർ മാസ്‌റ്റേഴ്‌സ് ഇന്റർനാഷനൽ ഓപ്പൺ ചെസ് ചാംപ്യൻഷിപ്പിന് ഒക്‌ടോബർ 10ന് തുടക്കമാകും. ഇന്ത്യയുടെ രമേശ്ബാബു പ്രഗാനന്ദ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ലുസെയ്ൽ സ്‌പോർട്‌സ് ഹാളിൽ 20 വരെയാണ് മത്സരം. ലോക ഒന്നാം നമ്പർ ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ, മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹികാരു നകാമുറ, ഇന്ത്യയിൽ നിന്ന് ദൊമ്മരാജു ഗുകേഷ്, 17കാരനായ രമേശ് ബാബു പ്രഗാനന്ദ, രമേശ് വൈശാലി, വന്തിക അഗർവാൾ എന്നിവരെല്ലാം ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ മാസം നടന്ന ഫിഡെ ലോകകപ്പിൽ ഒന്നാം നമ്പർ ചാംപ്യൻ കാൾസനുമായി നടത്തിയ കനത്ത പോരാട്ടത്തിലൂടെ പ്രഗാനന്ദ ലോക ശ്രദ്ധ നേടിയിരുന്നു. 170 രാജ്യാന്തര ചെസ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 1,10,000 ഡോളർ ആണ് സമ്മാനത്തുക. ടൈറ്റിൽ സ്വന്തമാക്കുന്ന താരത്തിന് 2,50,000 ഡോളറും ലഭിക്കും.

English Summary: Qatar Masters International Open Chess Championship will held at Lusail Sports Hall from october 10 to 20.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com