ADVERTISEMENT

ജിദ്ദ∙ പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ട് സൗദിയിലെ മൂന്നു മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള 76 റൂട്ടുകളിൽ ബസ് സർവീസുകൾക്ക് തുടക്കമായി. പ്രത്യക്ഷമായും പരോക്ഷമായും 35,000 ലേറെ തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും.

പുതിയ കമ്പനികളുടെ സർവീസുകൾ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ സ്വാലിഹ് അൽജാസിർ ഉദ്ഘാടനം ചെയ്തു. നഗരങ്ങൾക്കിടയിൽ ബസ് സർവീസ് നൽകുന്ന പുതിയ പദ്ധതി സൗദിയിൽ ബസ് സർവീസ് മേഖലയിലെ ആദ്യ വിദേശ നിക്ഷേപമാണെന്ന് സ്വാലിഹ് അൽജാസിർ പറഞ്ഞു. ഉത്തര സൗദിയിൽ ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവീസുകൾ നടത്തും. വടക്കു, പടിഞ്ഞാറൻ മേഖലയിൽ ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച നോർത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 190 സർവീസുകൾ നടത്തും. മൂന്നാമത്തെ കമ്പനിയായ സാറ്റ് ദക്ഷിണ മേഖലയിൽ 27 റൂട്ടുകളിലൂടെ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവീസുകളാണ് നടത്തുന്നത്.

English Summary:

Saudi Arabia Launches Largest Bus Transport Project Linking 200 Cities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com