ADVERTISEMENT

ദുബായ്∙ ശാസ്ത്ര – സാങ്കേതിക വളർച്ചയുടെ ഏറ്റവും പുതിയ കഥകൾ പങ്കുവച്ച് ജൈറ്റക്സ് ഗ്ലോബലിനു കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിച്ചാണ് ജൈറ്റക്സ് സമാപിച്ചത്. നാളത്തെ താരോദയങ്ങളാകുന്ന കമ്പനികൾ, നാളത്തെ സാങ്കേതിക വിദ്യ, ലോകം കീഴടക്കാൻ ഒരുങ്ങുന്ന ഉപകരണങ്ങൾ, മനുഷ്യന്റെ കാര്യക്ഷമതയെ വർധിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയ വിസ്മയങ്ങളുടെ കൂടാരമായിരുന്നു ജൈറ്റക്സിലെ ഓരോ പവിലിയനും. 

250ൽ അധികം സ്റ്റാർട്ടപ് സംരംഭങ്ങളുമായാണ് ഇന്ത്യ എത്തിയത്. ഇതിൽ 50 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ നിന്നായിരുന്നു. 6000ൽ അധികം കമ്പനികൾ ജൈറ്റക്സിൽ പവിലിയനുകൾ ഒരുക്കിയിരുന്നു. യുഎഇ സർക്കാർ ഓഫിസുകളും നവീകരണ ആശയങ്ങൾ അവതരിപ്പിച്ചു.

English Summary:

GITEX Global 2023 concluded at the Dubai World Trade Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com