ADVERTISEMENT

ദുബായ് ∙ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസിന്റെ 'സമ്പൂർണ കഥകൾ' മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി. ഷംലാൽ അഹ്‌മ്മദ് പ്രകാശനം ചെയ്തു. ഒയാസിസ് കെമിക്കൽസ് എം.ഡി വേണുഗോപാൽ മേനോൻ ഏറ്റുവാങ്ങി. പി.എ. ജലീൽ, തൽഹത്, എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, സാദിഖ് കാവിൽ, തൻസി ഹാഷിർ, വനിതാ വിനോദ്, അനൂപ് കീച്ചേരി, ജലീൽ പട്ടാമ്പി എന്നിവർ പ്രസംഗിച്ചു. ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഗ്രീൻബുക്സ് പവിലിയനിൽ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com