ADVERTISEMENT

ഷാർജ ∙ അറബിക് കലിഗ്രഫിയിൽ ഖുർആൻ മുഴുവനും എഴുതി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാവുകയാണ് തൃശൂർ സ്വദേശി ജലീന ഹുസൈൻ. 28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയും 4.5 ഇഞ്ച് ഉയരവും 30.265 കിലോ ഭാരവുമുണ്ട് ഈ കയ്യെഴുത്തുപ്രതിക്ക്. 

ഒരു വർഷംകൊണ്ടാണ് ജലീന ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതിത്തീർത്തത്. തന്റെ സൃഷ്ടി ആദ്യമായി ഒരു രാജ്യാന്തര വേദിയിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ആവേശത്തിലാണ് ജലീന. വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ ഷാർജ അധികൃതർക്ക് അവർ നന്ദി രേഖപ്പെടുത്തി. കലിഗ്രഫിയിൽ എഴുതിയ ഏറ്റവും വലിയ ഖുർആൻ കയ്യെഴുത്തുപ്രതിക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്സും ലഭിച്ചു. നേരത്തേ ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്ഡും ലഭിച്ചിരുന്നു.

English Summary:

Jaleena Hussain presented the handwritten Quran in Arabic calligraphy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com