മുഖ്താര്‍ ഉദരംപൊയിലിന്റെ നോവല്‍ പ്രകാശനം ചെയ്തു
Mail This Article
ഷാര്‍ജ ∙ ചിത്രകാരനും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കവി സുകുമാരന്‍ ചാലിഗദ്ധ എഴുത്തുകാരന്‍ ജേക്കബ് ഏബ്രഹാമിന് കോപ്പി നല്‍കി പ്രകാശനം നിർവഹിച്ചു.
അനാഥ ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളും അപമാനങ്ങളും പ്രമേയമാകുന്ന നോവലാണ് 'പുഴക്കുട്ടി'. അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന കയ്‌പേറിയ അനുഭവങ്ങളുടെ തുറന്നെഴുത്തു കൊണ്ട് അത്യന്തം ഹൃദയ സ്പര്‍ശിയായ വായനാനുഭവം സമ്മാനിക്കുന്ന നോവലാണിത്. കുട്ടികളുടെ വൈകാരിക, മാനസീക അവസ്ഥകളെ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന പുസ്തകം കൂടിയാണിത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടില്‍ അവതാരകനായിരുന്നു. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍ എന്നിവർ പ്രസംഗിച്ചു.