ADVERTISEMENT

ഷാർജ ∙ കഴിഞ്ഞ 10 വർഷമായി മുവൈലയിൽ പ്രവർത്തിക്കുന്ന അൽസഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപപ്പ്മെന്റ് സെന്റർ, അൽസഹ്‌റ സെൽഫ് ഡിഫെൻസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയായ സിറുജ ദിൽഷാദിന്റെ ആദ്യ പുസ്തകമാണ് “പ്രവാസ വർണങ്ങൾ”. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 11 പ്രതിഭകളുമായുള്ള അഭിമുഖ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇൗ മാസം 12ന് വൈകിട്ട് 4 ന് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. 

siruja-book

 നാടകം, കല, സാഹിത്യം, സംഗീതം, കായികം, വിദ്യാഭ്യാസം, ആതുരസേവനം, വ്യവസായം, വിനോദം തുടങ്ങി വിവിധ മേഖലയിലുള്ളവരുമായുള്ള അഭിമുഖം വായനക്കാരനെ വിജ്ഞാനത്തിന്റെ പുതിയ തലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് സിറുജ പറയുന്നു.  ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടം വന്നാലൂം അതിൽ നിന്നെല്ലാം എങ്ങനെ ഉയിർത്തെഴുന്നേൽക്കാം എന്ന് പുസ്തകം വ്യക്തമാക്കുന്നു. ഓരോ വായനക്കാരനും തന്റെ ജീവിത വഴികളിലെ പ്രതിസന്ധികളെ നിഷ്പ്രയാസം തരണം ചെയ്യാനുള്ള സാധ്യതകളാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ആത്മാർഥമായി ശ്രമിച്ചാൽ  സാധിക്കാത്തതായി ഒന്നുമില്ലെന്ന പ്രചോദനം കൂടിയാണ് ഈ പുസ്തകം. വളർന്നു വരുന്ന കുട്ടികളെ കൂടി മനസ്സിൽ കണ്ട് കൊണ്ടാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പന്ത്രണ്ടാം ക്ലാസ് പഠന ശേഷം തിരഞ്ഞെടുക്കേണ്ട വിഷയങ്ങളെ കുറിച്ചും പുതിയ ജോലി സാധ്യത മേഖലകളെ കുറിച്ചും ഈ പുസ്തത്തിലൂടെ പരിചയപെടുത്തുന്നുണ്ട്. വ്യത്യസ്തരായ പതിനൊന്ന് പേരുടെ ജീവിതാനുഭവങ്ങൾ പ്രവാസജീവിതത്തിന്റെ വർണവസന്തം വായനക്കാർക്ക് സമ്മാനിക്കും എന്നതിൽ സംശയമില്ല.

English Summary:

Sirujas book released at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com