ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ കുട്ടികൾ ഇന്ത്യൻ കോൺസുൽ ജനറലിനെ സന്ദർശിച്ചു
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ നിശ്ചദാർഢ്യക്കാരായ കുട്ടികൾ ഇന്ത്യൻ കോൺസുൽ ജനറലിനെ സന്ദർശിച്ചു. കാർട്ടൂണിസ്റ്റ് അഞ്ജൻ സതീഷ്, 'നീ'-ശബ്ദത’ എന്ന കവിതാ സമാഹാരം രചിച്ച അയ്യപ്പൻ അടൂർ, ‘ജിന്ന് ന്യൂനയുടെ സ്വന്തം’ എന്ന പുസ്തകം എഴുതിയ റഫ്സാന, ‘പ്രയാണം’ എന്ന പുസ്തകം എഴുതിയ സത്യജിത് തുടങ്ങിയവർ അവരുടെ രക്ഷിതാക്കൾക്കൊപ്പം ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവനെ സന്ദർശിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള ‘അൽ-ഇബ്ത്തിസാമ’ എന്ന നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കുള്ള സ്ഥാപനത്തിന്‍റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. അഞ്ജാൻ തത്സമയം വരച്ച കോൺസൽ ജനറലിന്റെ കാരിക്കേച്ചർ കുട്ടികളുടെ പുസ്തകങ്ങൾക്കൊപ്പം കോൺസൽ ജനറലിന് സമ്മാനിച്ചു.
∙ ഗാസ; സംഘടനകളുടെ യോഗം ഇന്ന്
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങളോടും കമ്പനികളോടും മറ്റും സഹകരണം ആവശ്യപ്പെട്ടു കൊണ്ട് സംഘടിപ്പിക്കുന്ന യോഗം അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ഇന്ന്(ശനി) വൈകിട്ട് നടക്കും. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, പുതിയ വസ്ത്രങ്ങൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ തുടങ്ങിയ സംഭാവനകളും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സ്വീകരിക്കും.