എക്‌സ്‌പോ 2030 ആതിഥേയത്വം: നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
Mail This Article
×
റിയാദ് ∙ എക്‌സ്‌പോ 2030ന് വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വോട്ടു ചെയ്ത രാജ്യങ്ങള്‍ക്കും സൗദിയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.എക്‌സ്‌പോ 2030 ലൂടെ ലോകത്തെ ആശ്ലേഷിക്കാന്‍ റിയാദ് സുസജ്ജമാണെന്നും
ലോകത്ത് സൗദി വഹിക്കുന്ന നിര്‍ണായകമായ മുന്‍നിര പങ്കും രാജ്യത്തെ സമൂഹത്തിന്റെ വിശ്വാസവുമാണ് എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തിലെ രാജ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
ഇന്നലെ വൈകിട്ട് പാരീസില്‍ നടന്ന ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് 173-ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ നടന്ന വോട്ടെടുപ്പിലാണ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യയ്ക്ക് ലഭിച്ചത്.
English Summary:
Expo 2030: Crown Prince Mohammed bin Salman thanked the countries that voted for Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.