ADVERTISEMENT

ദോഹ ∙ സിറ്റി സെന്ററിലെത്തുന്ന വാഹന പ്രേമികൾക്കായി വിന്റേജ് സ്‌പോർട്‌സ് കാറുകളുടെ പ്രദർശനത്തിന് തുടക്കമായി. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുടെ വിന്റേജ് കാർ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. 11 മോഡലുകളാണ് പ്രദർശനത്തിലുള്ളത്. ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിന്റെ സ്ഥാപകൻ ആണ് ഷെയ്ഖ് ഫൈസൽ. 

1968 മോഡൽ അമേരിക്കൻ കാമറോ എസ്എസ് 396,1965 ലെ മസ്താങ് ഫാസ്റ്റ് ബാക്ക്, പോർഷെ 944, 1972 ലോട്ടസ് യൂറോപ സ്‌പെഷൽ, 1982 ലെ നിസാൻ ദാറ്റ്‌സൺ, 1978 ഫിയറ്റ് സ്‌പൈഡർ 124, 1975 ലെ ഷെവർലെ കോർവെറ്റ് സ്റ്റിൻഗ്രെ, 1969 ലെ പോന്റിയാക് ജിടിഒ2400 എന്നിവയാണ് പ്രദർശനത്തിലെ കൗതുകങ്ങൾ. വിന്റേജ് കാറുകളുടെ സൗന്ദര്യം ആസ്വദിക്കാനും ചരിത്രം അറിയാനുമുള്ള മികച്ച അവസരം കൂടിയാണിത്. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ സിനിമ തിയറ്ററിന് സമീപം ഡിസംബർ 19 വരെയാണ് പ്രദർശനം.  

English Summary:

Vintage Sports Cars Exhibition kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com