സുചേതാ സതീഷ് അവതരിപ്പിച്ച സംഗീത പരിപാടി ശ്രദ്ധേയമായി
Mail This Article
ദുബായ് ∙ ദുബായിൽ നടക്കുന്ന കോപ് 28 യുഎൻ കാലാവസ്ഥ സമ്മേളനത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി ബഹു ഭാഷ ഗായിക സുചേതാ സതീഷ് അവതരിപ്പിച്ച കൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന സംഗീത പരിപാടി ശ്രദ്ധേയമായി. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന 9 മണിക്കൂർ നീണ്ട പരിപാടിയിൽ സുചേത 140 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു, ഇതിൽ ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടും.
ക്ഷണിക്കപ്പെട്ട 140 രാജ്യ തലവന്മാരെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് 140 ഭാഷകളിലെ ഗാനങ്ങൾ പാടിയതെന്ന് സുചേത പറഞ്ഞു. ഇന്ത്യൻ കോൺസൽ കാളിമുത്തു ഉദ്ഘാടനം ചെയ്തു. കോൺസൽ ടഡു മാമു സംബന്ധിച്ചു. അക്ഷരമാല ക്രമത്തിൽ ഉച്ചയ്ക്ക് 12ന് തുടങ്ങിയ സംഗീത പരിപാടി, 9ന് ഇന്ത്യക്ക് സമർപ്പിച്ച ഹിന്ദി ദേശ ഭക്തി ഗാനത്തോടെയാണ് സുചേത അവസാനിപ്പിച്ചത്. വിദേശികൾ അടക്കമുള്ള കലാസാംസാകാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, സംവിധായകൻ പ്രജേഷ് സെൻ, അബ്ദുല്ല അൽ സലേഹ്, അബ്ദുൽ അസീസ് ഹാരിബ് തുടങ്ങിയവർ സംബന്ധിച്ചു.