എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം പുറത്തിറക്കി
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം പുറത്തിറക്കി. മിഷെറീബ് ഡൗണ്‍ ടൗണ്‍ ദോഹയിലെ ബരാഹത് മിഷെറീബില്‍ നടന്ന ചടങ്ങിലാണ് എഎഫ്‌സി പ്രാദേശിക സംഘാടകര്‍ ടൂര്‍ണമെന്റിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കലാ, സാംസ്‌കാരിക പരിപാടികളോടെ വര്‍ണാഭമായ ചടങ്ങാണ് നടന്നത്.
2011 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പിന്റെ ഭാഗ്യചിഹ്നമായ സബൂഗ്, തംബ്കി, ഫ്രെഹ, സ്‌ക്രിതി, ത്രിനഹ് എന്നീ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും ഫുട്‌ബോളിന്റെ ആവേശം പകരാന്‍ എത്തിയ കായിക ചിഹ്നങ്ങള്‍. ഖത്തറിന്റെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ഭാഗ്യചിഹ്നങ്ങള്‍. സ്വദേശി കലാകാരനായ അഹമ്മദ് അല്‍ മദീദ് ആണ് ഭാഗ്യചിഹ്നങ്ങളുടെ സൃഷ്ടാവ്.
2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിന്റെ 9 സ്റ്റേഡിയങ്ങളായാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് നടക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് മത്സര രംഗത്തുള്ളത്.