പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍
Mail This Article
×
ദോഹ∙ പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും എല്ലാ കക്ഷികളുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ഗാസ മുനമ്പിലെ മനുഷ്യജീവിതം സങ്കീര്‍ണമാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.
ഇസ്രയേലിനും പലസ്തീനും ഇടയില്‍ ശാശ്വതമായ കരാറിലേക്ക് എത്തിച്ചേരുന്നതിനായി ഖത്തര്‍ വഹിക്കുന്ന മധ്യസ്ഥത ശ്രമങ്ങളെ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു.
English Summary:
Emir of Qatar said mediation talks will continue until lasting peace is achieved in Palestine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.