ADVERTISEMENT

മസ്‌കത്ത് ∙ വേൾഡ് മലയാളി നെറ്റ്‌വർക്ക് (ഡബ്ല്യു എം എൻ) നാലാം തവണയും രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ബൗശർ ബ്ലഡ് ബാങ്കിൽ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചക്ക് ഒരു മണി വരെ തുടർന്നു. 42 പേർ രക്തദാനം നടത്തി. ഇന്ത്യക്കാരും ഒമാനികളും ഉൾപ്പെടെ പങ്കെടുത്തു. 199 തവണ രക്തദാനം നടത്തിയ അഹ്മദ് ബിൻ ഹമ്മദ് അൽ ഖറൂസി രക്തദാനം ഉദ്ഘാടനം നിർവഹിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ സ്ഥാപകൻ ഷൗക്കത്ത് പറമ്പി ക്യാംപിന് ആശംസകൾ നേരുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രിയദേവൻ, സ്വാഗതം ആശംസിച്ച ചടങ്ങിൽ അൻസർ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കിരൺ ജോർജ് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഭാരവാഹികളായ ബിനോയ്, ഹബീബ്, നിഷാദ്, ബിജു പൂർഷത്തോമൻ,  എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. രാഹുൽ, വിനു തുടങ്ങിയവർ ക്യാംപ് നിയന്ത്രിച്ചു. പൊതുപ്രവർത്തകനും ഡബ്ല്യു എം എഫ് നിസ്‌വ മുൻ പ്രസിഡന്റുമായ സതീഷ് നൂറനാട് തുടർന്നും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. മധുമതി നന്ദകിഷോർ നന്ദി രേഖപ്പെടുത്തി. ഡബ്ല്യു എം എൻ വരുന്ന വർഷം കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാംപ് നടത്തുമെന്നും, അടുത്ത ജനറൽ ബോഡിയിൽ 2024ൽ ഒമാനിൽ നടത്തുന്ന വിപുലമായ പ്രവർത്തന പദ്ധതികൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

English Summary:

World Malayali Network Organized a Blood Donation Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com