ADVERTISEMENT

ദുബായ് ∙ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് സഞ്ചരിച്ച എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ടുണ്ടായ ഉലച്ചിലിൽ ഏതാനും യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്ക്. തിങ്കളാഴ്ച പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ചുഴിയിൽ അകപ്പെട്ടത്. അപ്രതീക്ഷിത ചുഴിയിൽ പെട്ട് വിമാനം ഉലഞ്ഞു. പരുക്കേറ്റവർക്ക് വിമാനത്തിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി. പ്രാദേശിക സമയം പുലർച്ചെ 4.45ന് വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി. തുടർ ചികിത്സ ആവശ്യമായവരെ ആശുപത്രിയിലേക്കു മാറ്റി.

English Summary:

Emirates flight hits severe turbulence; passengers and crew injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com