ADVERTISEMENT

ദോഹ ∙ കാറോട്ട മത്സര പ്രേമികൾക്ക് ആവേശമാകാൻ ഫോർമുല വൺ സ്പ്രിന്റ് റേസിനും ഖത്തറിന്റെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് വീണ്ടും വേദിയാകും. അടുത്ത വർഷം നവംബർ 30നാണ് സ്പ്രിന്റ് റേസ് നടക്കുക.

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ 2024ന്റെ ഭാഗമായാണ് ഫോർമുല വൺ സ്പ്രിന്റ് റേസിനും ഖത്തർ വേദിയാകുന്നത്. എഫ് വൺ സ്പ്രിന്റ് റേസിന് വേദിയാകുന്ന മേഖലയിലെ ആദ്യ രാജ്യമാണ് ഖത്തർ. ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ആവേശകരമായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയ്ക്ക് ലുസെയ്ൽ വേദിയൊരുക്കിയിരുന്നു. 

10 വർഷത്തേക്ക് ഫോർമുല വൺ റേസുകളിലൊന്നിന് ആതിഥേയത്വം വഹിക്കാനുള്ള കരാർ കഴിഞ്ഞ വർഷം തന്നെ ഖത്തർ ഒപ്പുവച്ചിരുന്നു. 2024 നവംബർ 30നാണ് ലുസെയ്‌ലിൽ സ്പ്രിന്റ് റേസ് നടക്കുക. ഡിസംബർ 1നാണ് എഫ് വൺ ഖത്തർ ഗ്രാൻഡ്പ്രീയും. അടുത്ത വർഷത്തെ ഫോർമുല വൺ ഗ്രാൻഡ് പ്രീ സീസൺ ഖത്തറിന് പുറമ്ഷാൻഗായ്, മിയാമി, ഓസ്റ്റിൻ, സാവോ പോളോ, ഓസ്ട്രിയയിലെ ആസ്പിൽബർഗ് എന്നിവയാണ് വേദികൾ.

English Summary:

Lusail international circuit to host Formula one Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com