ADVERTISEMENT

ഫുജൈറ ∙ ഫുജൈറ – തിരുവനന്തപുരം സർവീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സർവീസും ഉടൻ യാഥാർഥ്യമാകുമെന്ന് സലാം എയർ. ഈ മാസം 18 മുതൽ ഫുജൈറ – കരിപ്പൂർ സർവീസും തിരുവനന്തപുരം സർവീസ് ജനുവരി 10നും തുടങ്ങും. മസ്കത്ത് വഴി ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ 6 മണിക്കൂറാണ് യാത്രാ സമയം. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയിൽ നിന്ന് സർവീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന്  കരിപ്പൂർ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്.

English Summary:

SalamAir Launches Flights from Fujairah to Karipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com