ADVERTISEMENT

റിയാദ്∙ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്ല വല്ലാഞ്ചിറ (പ്രസിഡന്റ്), നവാസ് വെളളിമാട്കുന്ന് (വർക്കിങ് പ്രസിഡന്റ്), ഫൈസല്‍ ബഹസ്സന്‍ (ജനറല്‍ സെക്രട്ടറി -സംഘടനാ ചുമതല), സുഗതന്‍ നൂറനാട് (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. ഗ്ലോബല്‍ കമ്മറ്റി അംഗം നൗഫല്‍ പാലക്കാടനും മുന്‍ പ്രസിഡന്റ് കുഞ്ഞികുമ്പളയു നടത്തിയ സമവായ ശ്രമം ആണ് തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. ഒഐസിസി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പ്രവര്‍ത്തകരുടെഉ പിന്തുണയും ഐക്യവും ആവശ്യമാണെന്ന് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.

വർക്കിങ് പ്രസിഡന്റിനു പുറമെ ആറു വൈസ് പ്രസിഡന്റുമാരെയും സംഘടനാ ചുമതലയുളള ജന സെക്രട്ടറിക്കു പുറമെ നാല് ജനറല്‍ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. കുഞ്ഞി കുമ്പള (ഉപദേശക സമിതി ചെയര്‍മാന്‍),  രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട് (സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍) ബാലുക്കുട്ടന്‍, ശുകൂര്‍ ആലുവ, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത് (വൈസ് പ്രസിഡന്റുമാര്‍), ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്,  സകീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍ (ജന. സെക്രട്ടറിമാര്‍), കരീം കൊടുവള്ളി (അസിറ്റന്റ് ട്രഷറര്‍), നാദിര്‍ഷ റഹ്മാന്‍ (ഓഡിറ്റര്‍), ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, സാജന്‍ കടമ്പാട്, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, അഷ്‌റഫ് കീഴ്പ്പള്ളിക്കര, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, ബാസ്റ്റിന്‍ ജോര്‍ജ് (സെക്രട്ടറിമാര്‍), അഷറഫ് മേച്ചേരി (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

നിര്‍വാഹക സമിതി അംഗങ്ങളായി  ഡൊമിനിക് സാവിയോ, ടോം സി മാത്യു, മുസ്തഫ വി എം, നാസ്സര്‍ മാവൂര്‍, സഫീര്‍ ബുര്‍ഹാന്‍, അഷ്‌റഫ് മീഞ്ചത, സന്തോഷ്, നാസ്സര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, ഹാഷിം പാപ്പിനിശ്ശേരി, ജയന്‍ കൊടുങ്ങലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. കുഞ്ഞി കുമ്പളയുടെ അദ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.  സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റഹ്മാന്‍ മുനമ്പത്ത്, ഷാജി സോണ, മജീദ് ചിങ്ങോലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്‌കര്‍ കണ്ണൂര്‍ സ്വാഗതവും ഫൈസല്‍ ബഹസ്സന്‍ നന്ദിയും പറഞ്ഞു.

English Summary:

OICC Riyadh Central Committee came into existence

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com