ADVERTISEMENT

ദുബായ്∙ യുഎഇയുടെ ഗോൾഡൻ വീസയ്‌ക്ക് അപേക്ഷിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, യുഎഇയിൽ ദീർഘകാല റസിഡൻസി സ്വന്തമാക്കിയതിന്‍റെ ആനുകൂല്യത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാനാകും.10 വർഷത്തെ വീസയ്ക്ക് പുറമെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ആനുകൂല്യങ്ങൾ അറിയാം.

∙ എന്താണ് യുഎഇയുടെ ഗോൾഡൻ വീസ ?
ഒരു സ്പോൺസറിന്‍റെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാൻ നിങ്ങളെ അനുവദിക്കുന്ന 10 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റാണ് ഗോൾഡൻ വീസ.  പ്രത്യേക കഴിവുള്ള വ്യക്തികൾ, ഗവേഷകർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, അത്ലറ്റുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഗോൾഡൻ വീസ അനുവദിക്കുന്നത്.

1. ദീർഘകാല, പുതുക്കാവുന്ന വീസ
ഗോൾഡൻ വീസയുടെ പ്രധാന നേട്ടങ്ങളിലൊന്ന്, 10 വർഷത്തേക്ക് സാധുതയുള്ള പുതുക്കാവുന്ന റസിഡൻസ് വീസയിൽ വീസ ഉടമകൾക്ക് യുഎഇയിൽ താമസിക്കാൻ സാധിക്കുമെന്നതാണ്. നിങ്ങൾ ആദ്യം വീസയ്ക്ക് അപേക്ഷിച്ച വിഭാഗത്തിന്‍റെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് വീസ പുതുക്കാം.

2. സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ല
സാധാരണയായി, യുഎഇയിലെ താമസ വീസകൾക്ക് ഒരു സ്പോൺസർ ആവശ്യമാണ്. അത് നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയോ (തൊഴിൽ വീസയുടെ കാര്യത്തിൽ) അല്ലെങ്കിൽ ഇതിനകം യുഎഇയിൽ താമസിക്കുന്ന ഒരു കുടുംബാംഗമോ ആകാം (ഫാമിലി വീസ). അതേസമയം, യുഎഇയുടെ വീസ സംവിധാനത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം ഗോൾഡൻ വീസയ്ക്ക് ഇത് ആവശ്യമില്ല. ഒരു ഗോൾഡൻ വീസ ഉള്ളത് തൊഴിലാളികളെ സഹായിക്കും, ഉദാഹരണത്തിന്, ജോലികൾ എളുപ്പത്തിൽ മാറുന്നതിന് ഇത് സഹായിക്കും . കാരണം അവരുടെ മുൻ തൊഴിലുടമ സ്പോൺസർ ചെയ്ത താമസ വീസ റദ്ദാക്കേണ്ടതില്ലെന്ന നേട്ടമുണ്ട്.

3. ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നത് റെസിഡൻസ് വീസ അസാധുവാക്കില്ല
ഗോൾഡൻ വീസ ഉടമകൾക്ക് ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് തുടരാനും അവരുടെ താമസ വീസ സാധുത നിലനിർത്താനും സാധിക്കും. സാധാരണഗതിയിൽ, ആറ് മാസത്തിൽ കൂടുതൽ താമസക്കാരൻ യുഎഇക്ക് പുറത്താണെങ്കിൽ റസിഡൻസ് വീസ അസാധുവാകും. ഇതിനെ മറികടക്കുന്ന രീതിയിലാണ് ഗോൾഡൻ വീസ വേണ്ടിയുള്ള നയം രൂപീകരിച്ചരിക്കുന്നത്.

4. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനുള്ള മികച്ച അവസരം
എല്ലാ പ്രവാസികൾക്കും 25 വയസ്സുവരെയുള്ള ആൺകുട്ടികളെ സ്പോൺസർ ചെയ്യാൻ ഈ വീസ സമ്പ്രദായം അനുവദിക്കുന്നു. മാത്രമല്ല നിങ്ങൾ ഒരു ഗോൾഡൻ വീസ ഹോൾഡർ ആണെങ്കിൽ, 10 വർഷത്തെ റെസിഡൻസി ഉള്ളത് കുറച്ച് വർഷം കൂടുമ്പോൾ റെസിഡൻസി പുതുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, ഗോൾഡൻ വീസയുടെ പ്രാഥമിക ഉടമ അന്തരിച്ചാലും, സ്‌പോൺസർ ചെയ്‌ത അംഗങ്ങളുടെ പെർമിറ്റ് സാധുതയുള്ളതായി തുടരും എന്ന ഉറപ്പ് സ്‌പോൺസർ ചെയ്‌ത കുടുംബാംഗങ്ങൾക്ക് ലഭ്യമാണ്.

5. നിങ്ങൾക്ക് സ്പോൺസർ ചെയ്യാൻ കഴിയുന്ന ഗാർഹിക തൊഴിലാളികൾക്ക് പരിധിയില്ല
എത്ര വീട്ടുജോലിക്കാരെ വേണമെങ്കിലും സ്പോൺസർ ചെയ്യാനും ഗോൾഡൻ വീസ നിങ്ങളെ അനുവദിക്കും.

 6. ഗോൾഡൻ വീസ അപേക്ഷകർക്ക് പ്രത്യേക മൾട്ടിപ്പിൾ എൻട്രി വീസ ലഭിക്കും
നിങ്ങൾക്ക് ഇതുവരെ ഗോൾഡൻ വീസ ഇല്ലെങ്കിൽ, നിലവിൽ യുഎഇയിൽ താമസിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്ന  ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസയുണ്ട്. ഇതിലൂടെ യുഎഇയിലെത്തി ആപ്ലിക്കേഷൻ പേപ്പർ വർക്ക് പൂർത്തിയാക്കാം. 

7. ഡ്രൈവിങ് ക്ലാസ് ഒഴിവാക്കി ലൈസൻസിന് അപേക്ഷിക്കാം
ദുബായിലെ ഗോൾഡൻ വീസ ഉടമയ്ക്ക്, നിങ്ങളുടെ രാജ്യത്ത് നിന്ന് സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ദുബായിലെ ഒരു ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻറോൾ ചെയ്യുക മാത്രമാണ്. നിങ്ങൾ ഒരു വിദ്യാർഥിയായി റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ,  ക്ലാസുകളൊന്നും എടുക്കേണ്ടതില്ല. തിയറി പരീക്ഷയ്ക്കും  റോഡ് ടെസ്റ്റിനും നേരിട്ട് അപേക്ഷിക്കാം. നിങ്ങൾ രണ്ട് ടെസ്റ്റുകളും വിജയിച്ചാൽ, യുഎഇ ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്യാൻ സ്വന്തമാകും.

8. പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പാക്കേജുകൾ
ദുബായിലും അബുദാബിയിലുമുള്ള മുഴുവൻ സമയ ജീവനക്കാരായ ഗോൾഡൻ വീസ ഉടമകൾക്ക് അവരുടെ തൊഴിലുടമയുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷ തുടരും. എന്നിരുന്നാലും, വിദേശത്ത് താമസിക്കുന്ന നിക്ഷേപകരും ഫ്രീലാൻസർമാരും വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് പണം നൽകണം. നാഷനൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി - ഗോൾഡൻ വീസ ഉടമകൾക്കായി ദാമന്‍റെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പാക്കേജിന്റെ പ്രീമിയം  2,393 ദിർഹം മുതൽ ലഭ്യമാണ്. 300,000 ദിർഹം വാർഷിക കവറേജ് വരെയുള്ള ഇൻഷറുൻസ് പദ്ധതി ഗോൾഡൻ വീസ ഉടമകൾക്ക് ലഭ്യമാണ്.

English Summary:

Got a Golden Visa? Here are eight benefits you can enjoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com