വ്യാജ ഇ–മെയിലുകൾക്കെതിരെ മുന്നറിയിപ്പ്: ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ പാർസൽ തട്ടിപ്പ്
Mail This Article
×
ദോഹ ∙ ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പാർസലുകൾ എത്തിയിട്ടുണ്ടെന്നും അതു സ്വീകരിക്കാനായി ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്‌മെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് വ്യക്തികൾക്ക് ഇ-മെയിലുകൾ വരുന്നത്.
പണം അടക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ഇ-മെയിലിനൊപ്പമുണ്ട്. 24 മണിക്കൂർ മാത്രമേ പണം അടയ്ക്കാനുള്ള ലിങ്ക് ലഭ്യമാകൂ എന്നും കാണിച്ചാണ് സന്ദേശം എത്തുന്നത്. ഇത്തരം ഇ-മെയിലുകൾക്ക് മറുപടി നൽകുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ പാടില്ലെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്ക് മന്ത്രാലയം പാർസലുകൾ അയയ്ക്കില്ലെന്നും ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും അധികൃതർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഓർമ്മപ്പെടുത്തി.
English Summary:
Ministry of Transport in Qatar Warns of Phishing email Scam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.