ADVERTISEMENT

ദുബായ് ∙ ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ  അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്  ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ ഗോൾഡൻ വീസ. ഏറ്റുവാങ്ങി.

നേരത്തെ തെന്നിന്ത്യൻ അഭിനേതാക്കളുൾപ്പെടെ വലിയൊരു താരനിരയ്ക്ക് ഇസിഎച് ഡിജിറ്റൽ മുഖേനെയാണ് ഗോൾഡൻ വീസ ലഭിച്ചത്. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ ഏർപ്പെടുത്തിയതാണ് ദീർഘ കാല താമസ വീസ.

English Summary:

Bollywood Actress Kriti Sanon Gets UAE Golden Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com